ഹോണർ 30 എസ് – സവിശേഷതകളും വിലയും

ഹോണർ 30 എസ് – സവിശേഷതകളും വിലയും

മുൻ‌നിര ചൈനീസ് കമ്പനിയായ ഹുവാവേയുടെ ഉപ ബ്രാൻഡായ ഹോണർ അടുത്തിടെ ചൈനയിൽ വെച്ച്‌ ഹോണർ 30 സീരിസിലെ ആദ്യത്തെ സ്മാർട്ഫോണായ ഹോണർ 30 എസ് പുറത്തിറക്കി. Kirin 820 5G ചിപ്​സെറ്റ്​ പ്രൊസസറാണ്​ കരുത്ത്​ പകരുക.ആൻഡ്രോയിഡ് 10 പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിലും ഹുവാവേ മൊബൈൽ സർവീസ് (എച്ച്എംഎസ്) കോറിനെ ആശ്രയിക്കുന്നു, അതായത് പ്ലേ സ്റ്റോർ പോലുള്ള Google സേവനങ്ങളിലേക്ക് പ്രവേശനമില്ല.

ഡിസ്പ്ലേ

2400 x 1800 പിക്‌സൽ റെസല്യൂഷനുള്ള 6.5 ഇഞ്ച് ഫുൾ-എച്ച്ഡി+ ഐപിസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.ഇടത് കോണിൽ ഒരു പഞ്ച്-ഹോൾ ഡിസൈൻ വരുന്നു. ഏകദേശം 405 പിപിഐ ഉള്ള 20: 9 വീക്ഷണാനുപാതവും ഇതിലുണ്ട്.ഡിസ്പ്ലേയ്ക്ക് കപ്പാസിറ്റീവ്, മൾട്ടി-ടച്ച്, 60Hz റിഫ്രഷ്​ റേറ്റ് ആണ് ഡിസ്‌പ്ലേയ്‌ക്ക് ഉള്ളത്.

ക്യാമറ

64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവ 2x ഒപ്റ്റിക്കൽ സൂം, 5x ഹൈബ്രിഡ് സൂം, 20x ഡിജിറ്റൽ സൂം എന്നിവ അടങ്ങുന്നതാണ് ഫോണിലെ ക്വാഡ് ക്യാമറ സംവിധാനം.16 മെഗാപിക്സലിന്റെ മുൻ ക്യാമറയാണ് സെൽഫികളും വീഡിയോ കോളുകളും കൈകാര്യം ചെയ്യുന്നത്.

ഹാർഡ്‌വെയറും സോഫ്റ്റ്വെയറും

ഒക്ടകോർ HiSilicon Kirin 820 5G ചിപ്‌സെറ്റാണ് ഹോണർ 30 എസ് ന്റെ കരുത്ത്. 8 ജിബി റാമും 128/256 ജിബി ഇന്റേണൽ സ്റ്റോറേജ് ശേഷിയുമുണ്ട്. ഡ്യുവൽ മോഡ് 5 ജി, 4 ജി എൽടിഇ, ബ്ലൂടൂത്ത് 5.1, വൈ-ഫൈ എ / ബി / ജി / എൻ / എസി, ബീഡു, ജിപിഎസ്, ഗ്ലോനാസ് എന്നിവയാണ് കണക്റ്റിവിറ്റി കൈകാര്യം ചെയ്യുന്നത്. ഫിംഗർ പ്രിന്റ് സെൻസർ ഒരു വശത്താണ്.Android 10 അടിസ്ഥാനമാക്കിയുള്ള മാജിക് UI 3.1.1 ൽഫോൺ പ്രേവേർതിക്കുന്നത്. 4000mAh ബാറ്ററിയും ഫോണിലുണ്ട്. ഇത് 40W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

വില

8 ജിബി റാം + 128 ജിബി റോം – ¥ 2399 (ഏകദേശം 25,500 രൂപ).

8 ജിബി റാം + 256 ജിബി റോം – ¥ 2699 (ഏകദേശം 28,500 രൂപ).

കറുപ്പ്, നീല, പച്ച, ഗ്രേഡിയന്റ് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

CREDITS: gsmarena.com

Leave a Reply

Your email address will not be published. Required fields are marked *