ഹോണർ പ്ലേയ് 9A – സവിശേഷതകളും വിലയും

ഹോണർ പ്ലേയ് 9A – സവിശേഷതകളും വിലയും

മുൻ‌നിര ചൈനീസ് കമ്പനിയായ ഹുവാവേയുടെ ഉപ ബ്രാൻഡായ ഹോണർ അടുത്തിടെ ചൈനയിൽ വെച്ച്‌ പുതിയ സ്മാർട്ഫോണായ ഹോണർ പ്ലേയ് 9A അവതരിപ്പിച്ചു. Mediatek MT6765 Helio P35 ചിപ്​സെറ്റ്​ പ്രൊസസറാണ്​ കരുത്ത്​ പകരുക.ആൻഡ്രോയിഡ് 10 പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിലും ഹുവാവേ മൊബൈൽ സർവീസ് (എച്ച്എംഎസ്) കോറിനെ ആശ്രയിക്കുന്നു, അതായത് പ്ലേ സ്റ്റോർ പോലുള്ള Google സേവനങ്ങളിലേക്ക് പ്രവേശനമില്ല.

ഡിസ്പ്ലേ

720 x 1600 പിക്‌സൽ റെസല്യൂഷനുള്ള 6.3 ഇഞ്ച് ഫുൾ-എച്ച്ഡി+ ഐപിസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.ടിയർഡ്രോപ്പ് നോച്ച് ഡിസൈൻ വരുന്നു. ഏകദേശം 278 പിപിഐ ഉള്ള 20: 9 വീക്ഷണാനുപാതവും ഇതിലുണ്ട്.ഡിസ്പ്ലേയ്ക്ക് കപ്പാസിറ്റീവ്, മൾട്ടി-ടച്ച് ആണ് ഡിസ്‌പ്ലേയ്‌ക്ക് ഉള്ളത്.

trendingnewsbuzz.com

ക്യാമറ

13 മെഗാപിക്സൽ പ്രൈമറി സെൻസർ,2 മെഗാപിക്സൽ ഡെപ്ത് ക്യാമറ എന്നിവ അടങ്ങുന്നതാണ് ഫോണിലെ ഡ്യൂവൽ ക്യാമറ സംവിധാനം.8 മെഗാപിക്സലിന്റെ മുൻ ക്യാമറയാണ് സെൽഫികളും വീഡിയോ കോളുകളും കൈകാര്യം ചെയ്യുന്നത്.ഡിജിറ്റൽ സൂം, ഓട്ടോ ഫ്ലാഷ്, ഫേസ് ഡിറ്റക്ഷൻ ,ടച്ച് ടു ഫോക്കസ് ഇതൊക്കെയാണ് ക്യാമറയുടെ സവിശേഷതകൾ.

ഹാർഡ്‌വെയറും സോഫ്റ്റ്വെയറും

ഒക്ടകോർ MediaTek Helio P35 ചിപ്‌സെറ്റാണ് ഹോണർ പ്ലേയ് 9A യുടെ കരുത്ത്. 4 ജിബി റാമും 64/128 ജിബി ഇന്റേണൽ സ്റ്റോറേജ് ശേഷിയുമുണ്ട്.മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 512 ജിബി വരെ സ്റ്റണ്ട് ചെയാം. ഫിംഗർ പ്രിന്റ് സെൻസർ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും എഫ്എം റേഡിയോ റിസീവറും ബോർഡിൽ ഉണ്ട്. ഹുവാവേയുടെ ഹിസ്റ്റൺ 6.0 ഓഡിയോ ടെക്കും ഫോണിന്റെ സവിശേഷതയാണ്.Android 10 അടിസ്ഥാനമാക്കിയുള്ള മാജിക് UI 3.0.1 ൽഫോൺ പ്രേവേർതിക്കുന്നത്. 5000mAh ബാറ്ററിയും ഫോണിലുണ്ട്. ഇത് 10W ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

വില

  • 4 ജിബി റാം + 64 ജിബി റോം – ¥ 899 (ഏകദേശം 9,600 രൂപ)
  • 4 ജിബി റാം + 128 ജിബി റോം – ¥ 1199 (ഏകദേശം 12,800 രൂപ)
gsmarena.com

ബ്ലൂ വാട്ടർ എമറാൾഡ്, ജാസ്പർ ഗ്രീൻ, ഡാർക്ക് നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *