വാവെയ്‌യുടെ (HUAWEI) P40 സീരിസിൽ പുതിയ സ്മാർട്ഫോണുകൾ

മുൻ‌നിര ചൈനീസ് കമ്പനിയായ വാവെയ്‌യുടെ (HUAWEI) P40 സീരിസിൽ പുതിയ സമർട്ഫോണുകളായ P40, P40 പ്രൊ, P40 പ്രൊ പ്ലസ് ഓൺലൈൻ പരിപാടിയിലൂടെ ചൈന പുറത്തിറക്കി.

വാവെയ്‌ P40, P40 പ്രൊ, P40 പ്രൊ പ്ലസ് എന്നീ മോഡലുകൾക്ക് Kirin 990​ ​ചിപ്​സെറ്റ്​ പ്രൊസസറാണ്​
കരുത്ത്​ പകരുക.

വാവെയ്‌ P40 പ്രൊ പ്ലസ് – സവിശേഷതകളും വിലയും

P40 PRO+

6.58 ഇഞ്ച് ഒക്ട ഫ്ലെക്സ് ഡിസ്പ്ലേ ഇത് ഇരുവശത്തും വളഞ്ഞിരിക്കുന്നു. ക്വാഡ് എച്ച്ഡി + റെസല്യൂഷനുകളും 90Hz റിഫ്രഷ്​ റേറ്റും ഡിസ്‌പ്ലേയ്‌ക്ക് ഉണ്ട്. ഡിസിഐ-പി 3 എച്ച്ഡിആർ കളർ ഗാമറ്റിനെയും ഇത് പിന്തുണയ്ക്കുന്നു.

Kirin 990​ ​ചിപ്​സെറ്റ്​ പ്രൊസസറാണ്​ കരുത്ത്​ പകരുക. ഫോണിന് 8 ജിബി റാമും 512 ജിബി സ്റ്റോറേജും ലഭിക്കും. IP68 വാട്ടർ ആൻഡ് ഡസ്റ്റ് പ്രൊട്ടക്ഷൻ, HMS അധിഷ്ഠിത EMUI- 10.1 എന്നിവ ഉൾപ്പെടുന്നു.ഹ്യുവായ് മൊബൈൽ സർവീസസ് (HMS) ആയത്കൊണ്ട് ഗൂഗിളിന്റെ പ്ലേ സ്റ്റോറും, ജിമെയിലും, ഗൂഗിൾ മാപ്പും ഫോണിൽ ലഭിക്കില്ല.

50 എംപി അൾട്രാ വിഷൻ ക്യാമറ (വൈഡ് ആംഗിൾ, എഫ് / 1.9 അപ്പർച്ചർ, ഒഐഎസ്) + 40 എംപി സിനി ക്യാമറ (അൾട്രാ-വൈഡ് ആംഗിൾ, എഫ് / 1.8 അപ്പർച്ചർ) + 8 എംപി സൂപ്പർ സൂം ക്യാമറ (10 എക്സ് ഒപ്റ്റിക്കൽ സൂം, എഫ് / 4.4 അപ്പർച്ചർ, ഒഐഎസ്) + 8 എംപി ടെലിഫോട്ടോ ക്യാമറ (3 എക്സ് ഒപ്റ്റിക്കൽ സൂം, എഫ് / 2.4 അപ്പർച്ചർ, ഒഐഎസ്) + 3 ഡി ഡെപ്ത് സെൻസിംഗ് ക്യാമറ എന്നിവ അടങ്ങുന്നതാണ് ഫോണിലെ പെന്റ്റാ ക്യാമറ സംവിധാനം. വിഡിയോകോളുകൾക്കുമായി 32 എംപി സെൽഫി ക്യാമറ (എഫ് / 2.2 അപ്പർച്ചർ) + ഡെപ്ത് ക്യാമറ അടങ്ങുന്നതാണ് ഫ്രണ്ട് ക്യാമറ.

4,200 എംഎഎച്ച് ബാറ്ററിയും ടൈപ്പ്-സി കേബിൾ ഉപയോഗിച്ച് 40W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിലുണ്ട്. 40W വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യും ,വയർലെസ് ചാർജറുകൾ പ്രതേകമായിട്ടാണ് വിൽക്കുന്നത്.

വൈറ്റ് സെറാമിക്, കറുത്ത സെറാമിക് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

8GB + 512GB ന് – €1399 (ഏകദേശം 1,04,890) വില വരും. ഏപ്രിൽ 7 മുതൽ ലഭ്യമാവും. ഈ വർഷം ജൂണിന് മുമ്പ് ലഭ്യമല്ല.

വാവെയ്‌ P40 പ്രൊ – സവിശേഷതകളും വിലയും

Ice White

6.58 ഇഞ്ച് ഒക്ട ഫ്ലെക്സ് ഡിസ്പ്ലേ ഇത് ഇരുവശത്തും വളഞ്ഞിരിക്കുന്നു. ക്വാഡ് എച്ച്ഡി + റെസല്യൂഷനുകളും 90Hz റിഫ്രഷ്​ റേറ്റും ഡിസ്‌പ്ലേയ്‌ക്ക് ഉണ്ട്. ഡിസിഐ-പി 3 എച്ച്ഡിആർ കളർ ഗാമറ്റിനെയും ഇത് പിന്തുണയ്ക്കുന്നു.

Kirin 990​ ​ചിപ്​സെറ്റ്​ പ്രൊസസറാണ്​ കരുത്ത്​ പകരുക. ഫോണിന് 8 ജിബി റാമും 256 ജിബി സ്റ്റോറേജും ലഭിക്കും. IP68 വാട്ടർ ആൻഡ് ഡസ്റ്റ് പ്രൊട്ടക്ഷൻ, HMS അധിഷ്ഠിത EMUI- 10.1 എന്നിവ ഉൾപ്പെടുന്നു.ഹ്യുവായ് മൊബൈൽ സർവീസസ് (HMS) ആയത്കൊണ്ട് ഗൂഗിളിന്റെ പ്ലേ സ്റ്റോറും, ജിമെയിലും, ഗൂഗിൾ മാപ്പും ഫോണിൽ ലഭിക്കില്ല.


50 എംപി അൾട്രാ വിഷൻ ക്യാമറ (വൈഡ് ആംഗിൾ, എഫ് / 1.9 അപ്പർച്ചർ, ഒഐഎസ്) + 40 എംപി സിനി ക്യാമറ (അൾട്രാ-വൈഡ് ആംഗിൾ, എഫ് / 1.8 അപ്പർച്ചർ) + 12 എംപി സൂപ്പർസെൻസിംഗ് ടെലിഫോട്ടോ ക്യാമറ (എഫ് / 3.4 അപ്പർച്ചർ, ഒഐഎസ്) + 3 ഡി ഡെപ്ത് സെൻസിംഗ് ക്യാമറ എന്നിവ അടങ്ങുന്നതാണ് ഫോണിലെ ക്വാഡ് ക്യാമറ സംവിധാനം. വിഡിയോകോളുകൾക്കുമായി 32 എംപി സെൽഫി ക്യാമറ (എഫ് / 2.2 അപ്പർച്ചർ) + ഡെപ്ത് ക്യാമറ അടങ്ങുന്നതാണ് ഫ്രണ്ട് ക്യാമറ.

4,200 എംഎഎച്ച് ബാറ്ററിയും ടൈപ്പ്-സി കേബിൾ ഉപയോഗിച്ച് 40W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിലുണ്ട്. 27W വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യും ,വയർലെസ് ചാർജറുകൾ പ്രതേകമായിട്ടാണ് വിൽക്കുന്നത്.

സിൽവർ ഫ്രോസ്റ്റ്, ബ്ലഷ് ഗോൾഡ്, ഡീപ് സീ ബ്ലൂ, ഐസ് വൈറ്റ്, കറുപ്പ് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

8GB + 256GB ന് – €999 (ഏകദേശം 82,628) വില വരും. ഏപ്രിൽ 7 മുതൽ ലഭ്യമാവും.

വാവെയ്‌ P40 – സവിശേഷതകളും വിലയും

Credits:Huawei.com

6.1 ഇഞ്ച് ഫുൾ എച്ച്ഡി OLED ഡിസ്‌പ്ലേയോടുകൂടിയ വിശാലമായ പഞ്ച്-ഹോളുമായിട്ടാണ് ഹുവാവേ പി 40 വരുന്നത്.60Hz റിഫ്രഷ്​ റേറ്റും ഡിസ്​പ്ലേയിലുണ്ടാകും.Kirin 990​ ​ചിപ്​സെറ്റ്​ പ്രൊസസറാണ്​ കരുത്ത്​ പകരുക. ഫോണിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കും. IP53 വാട്ടർ ആൻഡ് ഡസ്റ്റ് പ്രൊട്ടക്ഷൻ, HMS അധിഷ്ഠിത EMUI- 10.1 എന്നിവ ഉൾപ്പെടുന്നു.ഹ്യുവായ് മൊബൈൽ സർവീസസ് (HMS) ആയത്കൊണ്ട് ഗൂഗിളിന്റെ പ്ലേ സ്റ്റോറും, ജിമെയിലും, ഗൂഗിൾ മാപ്പും ഫോണിൽ ലഭിക്കില്ല.

50 എംപി അൾട്രാ വിഷൻ ക്യാമറ (വൈഡ് ആംഗിൾ, എഫ് / 1.9 അപ്പർച്ചർ) + 16 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ (എഫ് / 2.2 അപ്പർച്ചർ) + 8 എംപി ടെലിഫോട്ടോ ക്യാമറ (എഫ് / 2.4 അപ്പർച്ചർ, ഒഐഎസ്) എന്നിവ അടങ്ങുന്നതാണ് ഫോണിലെ ട്രിപ്പിൾ ക്യാമറ സംവിധാനം.സെൽഫികൾക്കും വിഡിയോകോളുകൾക്കുമായി 32-മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറ നൽകിയിട്ടുണ്ട്.

3,800 എംഎഎച്ച് ബാറ്ററിയും ടൈപ്പ്-സി കേബിൾ ഉപയോഗിച്ച് 22.5W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിലുണ്ട്.

സിൽവർ ഫ്രോസ്റ്റ്, ബ്ലഷ് ഗോൾഡ്, ഡീപ് സീ ബ്ലൂ, ഐസ് വൈറ്റ്, കറുപ്പ് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

8GB + 128GB ന് – €799 (ഏകദേശം 66,446) വില വരും. ഏപ്രിൽ 7 മുതൽ ലഭ്യമാവും.

Leave a Reply

Your email address will not be published. Required fields are marked *