റെഡ്മി നോട്ട് 9 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു.

ഷവോമി റെഡ്‌മിയുടെ പുതിയ മോഡലുകളായ റെഡ്മി നോട്ട് 9 പ്രൊയും റെഡ്മി നോട്ട് 9 പ്രൊ മാക്സും
മാർച്ച് 12ന് ഇന്ത്യയിൽ അവതരിപ്പിച്ചു.
ഇരു ഫോണും പ്രവൃത്തിക്കുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 720G പ്രൊസസറിലാണ്.
ക്വാഡ് റിയർ ക്യാമറയും, ഹോൾ-പഞ്ച് ഡിസ്പ്ലേയും,5020mAh ബാറ്ററി
USB ടൈപ്പ്-സി കണക്റ്റിവിറ്റി,ട്രിപ്പിൾ കോർണിങ് ഗൊറില്ല ഗ്ലാസ് 5,P2i സ്പ്ലാഷ്-പ്രൂഫ് കോട്ടിങ്,
എന്നിവയെല്ലാമാണ് ഇരു ഫോണുകളുടെയും പ്രധാന ആകർഷണം.

റെഡ്മി നോട്ട് 9 പ്രൊ മാക്സിന്റെ ഇന്ത്യയിലെ വില

  1. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് – 14,999 രൂപ
  2. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് – 16,999 രൂപ
  3. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് – 18,999രൂപ

മാർച്ച് 25ന് Mi.com,Amazon.in,Mi Home & Mi Studio എന്നി വെബ്സൈറ്റിലൂടെ ഫോൺ ബുക്ക് ചെയ്യാവുന്നതാണ്.

റെഡ്മി നോട്ട് 9 പ്രൊ മാക്സിന്റെ സവിശേഷതകൾ

6 .67 ഇഞ്ച് ഫുൾ എച്ച്ഡി ഡോട്ട് ഡിസ്‌പ്ലേയും ഔറ ബാലൻസ് ഡിസൈനുമാണ് ഫോണിനുള്ളത്.

64 എംപിയുടെ പ്രൈമറി ക്യാമറയും 8 എംപിയുടെ വൈഡ് ആംഗിൾ ക്യാമറയും 5 എംപിയുടെ മാക്രോ ക്യാമറയും 2 എംപിയുടെ ഡെപ്ത് സെൻസറും ഉൾപ്പെടുന്നത് ആൺ ക്വാഡ് ക്യാമറ. 32 എംപിയുടെ സെൽഫി ക്യാമറയും ഫോണിലുണ്ട്. ഡിസ്‌പ്ലേയിലെ പഞ്ച് ഹോളിലാണ് സെൽഫി ക്യാമറ.

ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഫോണിന്റെ പ്രേവർത്തനം.ഇന്ത്യയുടെ സ്വന്തം ഗതി നിർണയ സംവിധാനമായ നാവിക് ഫോണിൽ ഉൾപെടുത്തിയിട്ടുണ്ട്. ഫോണിന്റെ മുൻപിലും പുറകിലും ക്യാമറയിലും ഗൊറില്ല ഗ്ലാസ് 5 കൊണ്ട് സുരക്ഷാ നല്കുന്നു. P2i സ്പ്ലാഷ് പ്രൂഫ് വെള്ളം കയറാതെ സംരക്ഷിക്കുന്നു.
ഫിംഗർ പ്രിന്റ് സെൻസർ ഫോണിന്റെ സൈഡ് ബട്ടണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മൂന്ന് സിം കാർഡുകളോ അല്ലെങ്കിൽ 2 സിമും 1 മെമ്മറി കാർഡും ഉപയോഗിക്കാവുന്നതാണ്. 512 ജിബി വരെ ഉള്ള മെമ്മറി കാർഡ് ഉപയോഗികാം.5020mAh ബാറ്ററിയാണ് ഫോണിലുള്ളത്. 33 വാട്ട്സിന്റെ ഫാസ്റ്റ് ചാർജ്‌റാണ് ഫോൺ മേടിക്കുമ്പോൾ ലഭിക്കുന്നത്. ഇന്റെർസ്റ്റെല്ലർ ബ്ലാക്ക്, ഔറ ബ്ലൂ, ഗ്ലാസിർ വൈറ്റ് എന്നി മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.

റെഡ്മി നോട്ട് 9 പ്രൊ ഇന്ത്യയിലെ വില

  1. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് – 12,999 രൂപ
  2. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് – 15,999 രൂപ

മാർച്ച് 17ന് Mi.com,Amazon.in,Mi Home & Mi Studio എന്നി വെബ്സൈറ്റിലൂടെ ഫോൺ ബുക്ക് ചെയ്യാവുന്നതാണ്.

റെഡ്മി നോട്ട് 9 പ്രൊ : സവിശേഷതകൾ

6 .67 ഇഞ്ച് ഫുൾ എച്ച്ഡി ഡോട്ട് ഡിസ്‌പ്ലേയും ഔറ ബാലൻസ് ഡിസൈനുമാണ് ഫോണിനുള്ളത്. 48 എംപിയുടെ പ്രൈമറി ക്യാമറയും 8 എംപിയുടെ വൈഡ് ആംഗിൾ ക്യാമറയും 5 എംപിയുടെ മാക്രോ ക്യാമറയും 2 എംപിയുടെ ഡെപ്ത് സെൻസറും ഉൾപ്പെടുന്നത് ആൺ ക്വാഡ് ക്യാമറ. 16 എംപിയുടെ സെൽഫി ക്യാമറയും ഫോണിലുണ്ട്. ഡിസ്‌പ്ലേയിലെ പഞ്ച് ഹോളിലാണ് സെൽഫി ക്യാമറ. ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഫോണിന്റെ പ്രേവർത്തനം.ഇന്ത്യയുടെ സ്വന്തം ഗതി നിർണയ സംവിധാനമായ നാവിക് ഫോണിൽ ഉൾപെടുത്തിയിട്ടുണ്ട്. ഫോണിന്റെ മുൻപിലും പുറകിലും ക്യാമറയിലും ഗൊറില്ല ഗ്ലാസ് 5 കൊണ്ട് സുരക്ഷാ നല്കുന്നു. P2i സ്പ്ലാഷ് പ്രൂഫ് വെള്ളം കയറാതെ സംരക്ഷിക്കുന്നു.
ഫിംഗർ പ്രിന്റ് സെൻസർ ഫോണിന്റെ സൈഡ് ബട്ടണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മൂന്ന് സിം കാർഡുകളോ അല്ലെങ്കിൽ 2 സിമും 1 മെമ്മറി കാർഡും ഉപയോഗിക്കാവുന്നതാണ്. 512 ജിബി വരെ ഉള്ള മെമ്മറി കാർഡ് ഉപയോഗികാം.5020mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇന്റെർസ്റ്റെല്ലർ ബ്ലാക്ക്, ഔറ ബ്ലൂ, ഗ്ലാസിർ വൈറ്റ് എന്നി മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *