സാംസങ് ഗാലക്സി M21 ഇന്ത്യയിൽ അവതരിപ്പിച്ചു

സൗത്ത് കൊറിയൻ സ്മാർട്ഫോൺ നിർമ്മാതാക്കളായ സാംസങ് തങ്ങളുടെ പുതിയ സ്മാർട്ഫോണായ ഗാലക്സി M21 മാർച്ച് 18ന് ഇന്ത്യയിൽ അവതരിപ്പിച്ചു. എക്സൈനോസ് 9611 ഒക്ട-കോർ പ്രൊസസറിലാണ് പ്രവർത്തനം. ട്രിപ്പിൾ റിയർ ക്യാമറയും, സൂപ്പർ അമോലെഡ് ഡിസ്പ്ലേയും,6000mAh ബാറ്ററി,
USB ടൈപ്പ്-സി കണക്റ്റിവിറ്റി, ഗൊറില്ല ഗ്ലാസ് 3,എന്നിവയെല്ലാമാണ് പ്രധാന ആകർഷണം.

സാംസങ് ഗാലക്സി M21 വില

4/64 ജിബി, 6/128 ജിബി എന്നീ രണ്ട് മെമ്മറി വേരിയന്റുകളിലാണ് ഗാലക്‌സി എം 21 വരുന്നത്.
4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 12,999 രൂപയാണ് ഇന്ത്യയിൽ വില വരുന്നത്.അതേസമയം 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മാർച്ച് 23 മുതലാണ് ഫോൺ വാങ്ങാനാവുക. Amazon.in,
സാംസങിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റായ samsung.com,എന്നിവയിലൂടെയാണ് ഹാൻഡ്‌സെറ്റ് തുടക്കത്തിൽ വാങ്ങാനാവുക.
രാജ്യത്തെ പ്രധാന റീറ്റെയ്ൽ സ്റ്റോറുകളിലൂടെയും പിന്നീട് കമ്പനി ഹാൻഡ്‌സെറ്റ് വില്പനയ്ക്കായി എത്തിക്കും.

വൺ UI 2.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 10-ലാണ് ഡ്യൂവൽ സിമ്മുള്ള (നാനോ) ഗാലക്സി M21
പ്രവർത്തിക്കുന്നത്.

SOURCE

6.4-ഇഞ്ചുള്ള സൂപ്പർ അമോലെഡ് ഫുൾ-HD+ ഇൻഫിനിറ്റി-U ഡിസ്പ്ലേ ആണ് ഫോണിനുള്ളത്.
ഡിസ്‌പ്ലേയിലെ പഞ്ച് ഹോളിലാണ് സെൽഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്.19.5:9 ആണ് ആസ്പെക്ട് അനുപാതം.
കോർണിങ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷ ഹാൻഡ്സെറ്റിനുണ്ട്.
4 ജിബി LPDDR4X റാമുമായി പെയർ ചെയ്തിട്ടുള്ള ഒക്ട-കോർ എക്സൈനോസ് 9611
ആണ് ഹാൻഡ്‌സെറ്റിന് കരുത്തു പകരുന്നത്.

SOURCE


എമോജി സ്റ്റിക്കറുകൾ സൃഷ്ടിക്കാനും എഡിറ്റുചെയ്യാനും ഉപയോക്താവിനെ
സഹായിക്കുന്ന എആർ ഇമോജി സവിശേഷതയും ഗാലക്സി എം 21 ൽ ഉണ്ട്.

SOURCE

48-മെഗാപിക്സലുള്ള പ്രൈമറി സെൻസർ, 8-മെഗാപിക്സലുള്ള സെക്കന്ററി സെൻസർ, 5-മെഗാപിക്സലുള്ള ഡെപ്ത് സെൻസർ,എന്നിങ്ങനെ മൂന്ന് സെൻസറുകൾ അടങ്ങുന്നതാണ് ഫോണിലെ ട്രിപ്പിൾ ക്യാമറ
സംവിധാനം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20-മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ് മുൻഭാഗത്തുള്ളത്.

SOURCE

64 ജിബി, 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് സാംസങ് ഗാലക്സി M21 ലഭിക്കുക.
ഈ രണ്ട് വേരിയന്റുകളിലും സ്റ്റോറേജ് വർധിപ്പിക്കാൻ ഡെഡിക്കേറ്റഡ് മൈക്രോഎസ്ഡി കാർഡ് സ്ലോട്ട് നൽകിയിട്ടുണ്ട്.
512 ജിബി വരെയാണ് സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയുക.4G വോൾട്ടെ, വൈഫൈ 802.11ac,
ബ്ലൂടൂത്ത് v5.0, ജിപിഎസ്, USB ടൈപ്പ്-സി, ഒരു 3.5mm ഹെഡ്‍ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി സൗകര്യങ്ങളാണ് ഹാൻഡ്‌സെറ്റിലുള്ളത്.
ഫാസ്റ്റ് ഫേസ് അൺലോക്ക് , ഫിംഗർപ്രിന്റ് സെൻസറും സാംസങ് ഗാലക്സി M21 സ്മാർട്ഫോണിലുണ്ട്.

SOURCE

15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 6,000mAh ബാറ്ററി ആണ് ഫോണിലുള്ളത്.
ഈ ചാർജർ ആണ് ഫോൺ വാങ്ങിക്കുമ്പോൾ കൂടെ ബോക്സിൽ ലഭിക്കുക.

SOURCE

മിഡ്‌നൈറ്റ് ബ്ലൂ, രാവൻ ബ്ലാക്ക് എന്നി രണ്ടു കളറുകളിലാണ് ഫോൺ ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *