ഷവോമി എംഐ 10 ലൈറ്റ് 5 ജി – സവിശേഷതകളും വിലയും

ഏറ്റവും വിലകുറഞ്ഞ 5 ജി സ്മാർട്ട്‌ഫോണായി ഷവോമി എംഐ 10 ലൈറ്റ് 5 ജി അവതരിപ്പിച്ചു. വാട്ടർഡ്രോപ്പ് ശൈലിയിലുള്ള ഡിസ്‌പ്ലേ നോച്ചാണ് പുതിയ മോഡലിന് ലഭിക്കുന്നത്.എംഐ ലൈറ്റ് 5 ജിയിൽ ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമുണ്ട്. ഗ്രേഡിയന്റ്-ഫിനിഷ് ബാക്ക് പാനലും 5 ജി പിന്തുണയും സ്മാർട്ട്‌ഫോണിനുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി എംഐ 10 ലൈറ്റ് 5 ജിയിൽ പ്രവർത്തിക്കുന്നത്.

6.57 ഇഞ്ച് അമോലെഡ് ഫുൾഎച്ച്ഡി പ്ലസ് ട്രൂകളർ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത് . വാട്ടർഡ്രോപ്പ് ശൈലിയിലുള്ള നോച്ചാണ് ഡിസ്‌പ്ലേയ്ക്കുളത്.ഒക്ടാകോർ ക്വാൽകോം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറും LPDDR4X റാമുമാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത് .ഫോണിന് 6 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കും.ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായാണ് ഇത് വരുന്നത്.

48 മെഗാപിക്സിലിന്റെ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് സ്മാർട്ട്‌ഫോണിനുള്ളത്. മറ്റ് ക്യാമറകൾ Xiaomi ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.നൈറ്റ് മോഡ് 2.0, എഐ ഡൈനാമിക് സ്കൈസ്‌കേപ്പിംഗ്, വ്ലോഗ് മോഡ് തുടങ്ങിയ സവിശേഷതകളും പ്രീലോഡുചെയ്‌തതാണ് സ്മാർട്ട്‌ഫോൺ. കൂടാതെ, 16 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.

4,160 എംഎഎച്ച് ബാറ്ററിയും ടൈപ്പ്-സി കേബിൾ ഉപയോഗിച്ച് 20W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിലുണ്ട്.ക്വിക്ക് ചാർജ് 3.5 സപ്പോർട്ട് ചെയുന്നതാണ്.

എംഐ 10 ലൈറ്റ് 5 ജി വില €349 (ഏകദേശം 29,190 രൂപ) ആയി സജ്ജീകരിച്ചിരിക്കുന്നു. യൂറോപ്യൻ വിപണിയിൽ മെയ് ആദ്യം മുതൽ നാല് വ്യത്യസ്ത വർണ്ണ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്.

, , , , , , , , , ,

Leave a Reply

Your email address will not be published. Required fields are marked *